ഭർതൃവീട്ടിൽ ജീവനൊടുക്കിയ ജിസ്ന എഴുതിയ കത്ത് കണ്ടെത്തി 

AUGUST 7, 2025, 1:23 AM

കോഴിക്കോട്: പൂനൂരിൽ ഭർതൃവീട്ടിൽ ജീവനൊടുക്കിയ ജിസ്ന എഴുതിയ കത്ത് കണ്ടെത്തി പൊലീസ്. ഭർതൃഗൃഹത്തിൽ നിന്നുമാണ് കത്ത് കണ്ടെത്തിയത്. ജീവിക്കണമെന്ന് ആഗ്രഹമുണ്ട്, എന്നാൽ അതിനുള്ള മനസ്സമാധാനമില്ലെന്ന് കത്തിൽ പറയുന്നു. 

കഴിഞ്ഞ ദിവസമാണ് പൂനൂരിൽ യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മൂന്നുവർഷം മുമ്പായിരുന്നു ജിസ്നയുടെ വിവാഹം.

രണ്ട് വയസുള്ള കുട്ടിയുമുണ്ട്. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. ഭർത്താവ് ശ്രീജിത്ത് ജിസ്‌നയെ മർദിച്ചിരുന്നുവെന്നും മാനസിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്നുമാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. മരണം നടന്ന ശേഷം ഇതുവരെ ഭർത്താവിന്റെ കുടുംബം ബന്ധപ്പെട്ടില്ലെന്നും പരാതിയുണ്ട്.

vachakam
vachakam
vachakam

അതേസമയം കേസിൽ ഇന്ന് കൂടുതൽ തെളിവെടുപ്പ് നടത്തും. ഭർത്താവ് ശ്രീജിത്തിനെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam