എറ്റുമാനൂര്‍: ഭാര്യയെ കഴുത്തുഞ്ഞെരിച്ചു കൊന്നു കൊക്കയില്‍ തള്ളിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം കാണക്കാരി കപ്പടക്കുന്നേൽ ജെസി(50)യെയാണ് ഭർത്താവ് സാം കൊലപ്പെടുത്തിയത്. കൊലപാതകമെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഭർത്താവ് സാം കെ ജോർജിനെ (59) പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബംഗ്ലൂരില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
സെപ്റ്റംബർ 26-ന് രാത്രിയാണ് ജെസിയെ സാം കൊലപ്പെടുത്തിയത്. 2005 മുതൽ ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിവാഹമോചന കേസ് പാലാ കോടതിയിൽ നടന്നുവരികയാണ്. കേസ് നടക്കുന്നുണ്ടെങ്കിലും ഇരുവരും വീടിന്റെ രണ്ടുനിലയിലായി ആയിരുന്നു താമസം.
ജെസി താമസിക്കുന്ന താഴത്തെ നിലയിലെത്തിച്ച് ബെഡ്ഷീറ്റ് കൊണ്ട് കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. അടുത്തദിവസം പുലർച്ചെ കാറിൽ ചെപ്പുകുളം ചക്കുരംമാണ്ട് ഭാഗത്ത് എത്തിക്കുകയും റോഡിൽനിന്ന് മൃതദേഹം കൊക്കയിലേക്ക് തള്ളിയിടുകയുമായിരുന്നു. കൊലപാതകത്തിനു മുൻപ് മുഖത്ത് പെപ്പർ സ്പ്രേ അടിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. 60 കിലോമീറ്റർ അകലെ ചെപ്പുകുളം ചക്കുരംമാണ്ടിലെ കൊക്കയിൽ നിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്.
സാംമിനെതിരെ കൂടുതൽ തെളിവുകൾ പൊലീസ് കണ്ടെത്തി. ആറുമാസമായി എംജി യൂണിവേഴ്‌സിറ്റിയിൽ ടൂറിസം ബിരുദാനന്തര കോഴ്‌സ് പഠിക്കുകയായിരുന്നു സാം.
സഹപാഠിയായ ഇറാൻ സ്വദേശിനിക്കൊപ്പം സാം പലതവണ കാണക്കാരിയിലെ വീട്ടിലെ താഴത്തെ നിലയില്‍ എത്തിയിരുന്നതായും ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് നടന്നിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ സാം ഭാര്യയെ ഈ വീട്ടിൽനിന്നും മാറ്റി മറ്റൊരിടത്ത് താമസിപ്പിക്കാൻ കോടതിയെ സമീപിച്ചിരുന്നതായും എന്നാൽ ജെസി കോടതിയിൽ ഇതിനെ എതിർത്തിരുന്നു. തനിക്കെതിരായി കോടതിയിൽനിന്ന് വിധി വന്നേക്കുമെന്ന് കരുതിയ സാം ഇവരെ കൊല്ലുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
