എൻഡിഎഅംഗമായ ജെഡിഎസ് എൽഡിഎഫിലും മന്ത്രിസഭയിലും തുടരുന്നു: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം

JUNE 15, 2024, 1:58 PM

തിരുവനന്തപുരം: ജെ.ഡിഎസിനെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് കാട്ടാൻ സി.പി.എമ്മിനും പിണറായി വിജയനും മാത്രമെ കഴിയൂവെന്ന്  പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

കഴിഞ്ഞ സെപ്റ്റംബറിലാണ് ജെ.ഡി.എസ് എൻ.ഡി.എയിൽ ചേർന്നത്. അന്ന് മുതൽ ഇന്ന് വരെ പിണറായി വിജയനോ ഇടത് നേതാക്കളോ ഒരക്ഷരം മിണ്ടിയിട്ടില്ല.

 ജെ.ഡി.എസിനെ മുന്നണിയിൽ നിന്ന് പുറത്താക്കാൻ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷം ആവർത്തിച്ച് ചോദിച്ചപ്പോൾ മുഖ്യമന്ത്രി മഹാമൗനത്തിൻറെ  മാളത്തിൽ ഒളിച്ചു. 

vachakam
vachakam
vachakam

സി.പി.എമ്മിൻറെ  മൗനാനുവാദത്തോടെയാണ് എച്ച്.ഡി കുമാരസ്വാമി എൻ.ഡി.എ പാളയത്തിൽ നിന്നും കേന്ദ്ര മന്ത്രിയായത്. എൻ.ഡി.എ ഘടകകക്ഷിയെ ഒക്കത്തിരുത്തി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി കോൺഗ്രസിനേയും യു.ഡി.എഫിനെയും മോദി വിരുദ്ധത പഠിപ്പിക്കേണ്ടന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam