പിഎം ശ്രീ പദ്ധതി; സംസ്ഥാന സർക്കാർ സിപിഐയെ ഉറക്കി കിടത്തിയിരിക്കുകയാണെന്ന് ജെബി മേത്തർ

OCTOBER 27, 2025, 1:01 AM

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ സിപിഐയെ ഉറക്കി കിടത്തിയിരിക്കുകയാണെന്ന പ്രതികരണവുമായി  മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി രംഗത്ത്. 

പിണറായി മോദി, മകൾ, മണി അങ്ങനെയാണ് മുഖ്യമന്ത്രി ഇനി അറിയപ്പെടാൻ പോകുന്നത് എന്നും സംസ്ഥാന സർക്കാരിൻ്റെ ദുർഭരണത്തിനെതിരെ മഹിള കോൺഗ്രസ് ശക്തമായ പ്രതിഷേധം ഉയർത്തും എന്നും ജെബി പറഞ്ഞു.

കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരെ തുടർച്ചയായി സർക്കാർ തഴയുകയാണ്. പിണറായി പ്രൈവറ്റ് പ്രൊജക്ട് ആണ് കേരളത്തിൽ നടപ്പാക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് ശക്തമായ നടപടികൾ സ്വീകരിച്ചു. രാഹുൽ വിഷയത്തിൽ മാധ്യമപ്രവർത്തകർക്കെതിരായ ആര് സൈബർ ആക്രമണം നടത്തിയാലും നടപടി സ്വീകരിക്കും. മഹിള കോൺഗ്രസ് ഭാരവാഹികളായ ആരും സൈബർ ആക്രമണം നടത്തിയതായി അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam