തിരുവനന്തപുരം: ഐടി പാർക്കിൽ മദ്യശാലകളെന്ന സർക്കാർ നീക്കം പാളിയോ? . എക്സൈസ് ചട്ടം നിലവിൽ വന്നിട്ട് 3 മാസമായെങ്കിലും ഐ ടി പാർക്കിലെ മദ്യശാലയ്ക്ക് അപേക്ഷകരാരുമില്ലെന്നതാണ് നിലവിലെ വസ്തുത.
ഒരു അപേക്ഷ പോലും ഇതുവരെ സർക്കാരിന് മുന്നിലേക്ക് എത്താത്ത സാഹചര്യത്തിൽ ചട്ടത്തിലെ നിബന്ധനകൾ ഇളവ് ചെയ്യണമെന്ന് ഐ ടി വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഒരു ഐടി പാർക്കിൽ ഒരു ലൈസൻസെന്ന നിബന്ധനയിൽ മാറ്റംവേണമെന്ന് ഐടി വകുപ്പ് ആവശ്യപ്പെട്ടു.
നിലവിൽ ഡെവലപ്പർക്ക് മാത്രമാണ് ലൈസൻസ് നൽകാൻ ചട്ടം ഭേദഗതി ചെയ്തത്.
അപേക്ഷകരായി കോ- ഡെവലപ്പർമാർക്കും ലൈസൻസ് വേണമെന്ന് ഐടി വകുപ്പ് നിലപാടെടുത്തിരിക്കുകയാണ്. കൂടാതെ നേരിട്ട് ലൈസൻസെടുക്കാൻ പാർക്ക് സിഇഒമാർക്ക് താൽപര്യമില്ലാത്തതും തിരിച്ചടിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സ്ഥാനാർഥിയെ ജയിപ്പിക്കാൻ വോട്ട് ചെയ്യാനെത്താമെന്ന മോഹത്തിന് തിരിച്ചടി; വിമാനക്കൂലി കുത്തനെ കൂട്ടി
ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വയോധികൻ ജീവനൊടുക്കിയ നിലയില്‍