തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ.തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് ലോറി ഡ്രൈവറായ പ്രതിയെ കസ്റ്റഡിയിലെടുത്തത്.സംഭവത്തിനുശേഷം പ്രതി മധുരയിൽ ഒളിവിൽ കഴിയുകയായിരുന്നു.കഴക്കൂട്ടം എസിപിയുടെ നേതൃത്വത്തിലാണ് ഇയാളെ സാഹസികമായി പിടികൂടിയത്.
വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ചു കയറിയെന്നും ഉറങ്ങിക്കിടന്ന തന്നെ പീഡിപ്പിച്ചുവെന്നുമാണ് യുവതിയുടെ പരാതി. ഹോസ്റ്റലിന്റെ വാതിൽ തള്ളിത്തുറന്നാണ് പ്രതി അകത്തുകയറിയത്. ഞെട്ടിയുണർന്ന യുവതി ബഹളംവച്ചതോടെ അക്രമി ഓടി രക്ഷപ്പെട്ടു.
പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് യുവതി മൊഴി നൽകിയിരുന്നു.എന്നാല്‍ ഹോസ്റ്റലിന് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യത്തില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്.തുടർന്നാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരത്ത് എത്തിച്ച ശേഷം ഇയാളെ വിശദമായി ചോദ്യം ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്