തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് മദ്യക്കുപ്പി വാങ്ങിയ സംഭവത്തില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം തുടങ്ങി. ഡ്യൂട്ടി ഫ്രീ ഔട്ലെറ്റില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ലഘുഭക്ഷണം ഓഫര്‍ ചെയ്ത് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ്.
ഇതുവഴി യാത്രക്കാര്‍ക്ക് അനുവദിക്കപ്പെട്ട അളവിനേക്കാള്‍ മദ്യം ലഭിക്കുന്നു എന്നാണ് പരാതി. പ്രിവന്റീവ് വിഭാഗത്തിന്റെ പ്രാഥമികാന്വേഷണത്തില്‍ മദ്യക്കുപ്പി വാങ്ങാത്ത യാത്രക്കാരുടെ പാസ്‌പോര്‍ട്ടിലും മദ്യം വാങ്ങിയതായി കണ്ടെത്തിയതായാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്