കണ്ണൂർ: എം വിജിൻ എംഎൽഎയുടെ പരാതിയിൽ കണ്ണൂർ ടൗൺ എസ്ഐക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത. കണ്ണൂർ ടൗൺ എസ്ഐക്കെതിരെ അന്വേഷണം പൂർത്തിയാക്കി അസിസ്റ്റന്റ് കമ്മീഷണർ ഇന്ന് റിപ്പോർട്ട് നൽകും.
എസ്ഐ എംഎൽഎയെ അപമാനിയ്ക്കാൻ ശ്രമിച്ചുവെന്നും പ്രോട്ടോകോൾ ലംഘിച്ചു പെരുമാറിയെന്നും പ്രസംഗിക്കുമ്പോൾ മൈക്ക് തട്ടിപറിച്ചെന്നും പരാതിയിൽ ഉന്നയിച്ചിരുന്നു.
നഴ്‌സിങ് സംഘടനയുടെ പ്രകടനം കളക്ടറേറ്റിലേക്ക് എത്തിയപ്പോൾ സുരക്ഷ ഒരുക്കുന്നതിലും വീഴ്ച ഉണ്ടായെന്നാണ് കണ്ടെത്തൽ. എസ്ഐ പി പി ഷമീലിന് എതിരെ വകുപ്പുതല നടപടിക്കാണ് സാധ്യത.
പ്രോട്ടോക്കോൾലംഘിച്ച് പെരുമാറിയെന്നും കളക്ടറേറ്റിൽ സുരക്ഷ ഒരുക്കുന്നതിൽ വീഴ്ചയുണ്ടായെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
എംഎൽഎയുടെ പരാതി ശരിവെക്കുന്ന കണ്ടെത്തലുകൾ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്