കണ്ണൂർ: കണ്ണൂര്‍ ടൗൺ എസ്ഐക്കെതിരെ അന്വേഷണത്തിന് തീരുമാനം. എം വിജിൻ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സംഭവത്തിൽ എസ്ഐക്ക് വീഴ്ചയുണ്ടായെന്നാണ് നിഗമനം.
സംഭവത്തിൽ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറോട് സംസ്ഥാന പൊലീസ് മേധാവി റിപ്പോര്‍ട്ട് തേടി.
ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ പരാതി അന്വേഷിക്കും. അന്വേഷണത്തിന് ശേഷം മാത്രമേ എസ്ഐക്കെതിരെ നടപടിയെടുക്കൂവെന്നാണ് പൊലീസിൽ നിന്നുള്ള വിവരം.
കണ്ണൂരിൽ സിവിൽ സ്റ്റേഷൻ വളപ്പിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ എം വിജിൻ എംഎൽഎയെ ഒഴിവാക്കിയാണ് ടൗൺ പൊലീസ് കേസെടുത്തത്.
നഴ്സിങ് സംഘടനാ ഭാരവാഹികൾക്കെതിരെ അന്യായമായി സംഘം ചേർന്നതിനാണ് കേസെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്