തൃശൂർ: തൃശൂർ കൊരട്ടിയിൽ മദ്യപാനത്തിനിടെ തൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊന്നതായി റിപ്പോർട്ട്. ആനക്കപ്പിള്ളി സ്വദേശി സുധാകരൻ (65 ) ആണ് കൊല്ലപ്പെട്ടത്. പാചകം ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
പാണേലി രാജപ്പന്റെ വീട്ടിലാണ് സംഭവം നടന്നത്. സുഹൃത്തുക്കളായ ശരിയും സുധാകരനുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. മദ്യം വാങ്ങി വന്ന ശേഷം മൂന്നുപേരും സുധാകരനോട് ഭക്ഷണം പാചകം ചെയ്യുന്നതിനെപ്പറ്റി പറഞ്ഞു. സുധാകരൻ പച്ചമുളകും ഇഞ്ചിയും അരിയുന്നതിനുള്ള കത്തിയുമായി രാജപ്പന്റെ വീട്ടിലെത്തി. മൂന്നുപേരും ചേർന്ന് കുറച്ചു മദ്യം കഴിച്ചു. പിന്നെയും മദ്യം കഴിക്കാനുള്ള നീക്കം കണ്ടതോടെയാണ് ഭക്ഷണം പാചകം ചെയ്യുന്നതിനെ ചൊല്ലി തർക്കമുണ്ടായത്. തുടർന്നാണ് കത്തിക്കുത്തുണ്ടായത് എന്നാണ് പൊലീസ് പറയുന്നത്.
അതേസമയം സുധാകരന് കഴുത്തിലാണ് പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ ശശിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
