ആലപ്പുഴ: ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് പിഎസ്‍സി പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ പിഎസ്‌സി ആസ്ഥാനത്ത് ഇന്ന് അടിയന്തര യോഗം ചേരും.ചോദ്യപേപ്പർ മാറിയതിനെ തുടർന്ന് റദ്ദാക്കിയ പിഎസ്സിയുടെ രണ്ടാംഘട്ട പത്താംതരം പ്രാഥമിക പരീക്ഷയെ സംബന്ധിച്ച റിപ്പോര്‍ട്ട് പരീക്ഷ കണ്‍ട്രോളര്‍ ഇന്ന് കമ്മീഷനില്‍ സമര്‍പ്പിക്കും.വിഷയത്തില്‍ തുടര്‍നടപടികൾ ഇന്ന് കമ്മീഷന്‍ ചര്‍ച്ച ചെയ്യും.
ആലപ്പുഴ ലജനത്ത് സ്കൂളിലെ പരീക്ഷാ സെന്ററിലാണ് വീഴ്ച സംഭവിച്ചത്. കമ്പനി ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പ്രിലിമിനറി തസ്തികകൾ ഉൾപ്പെടെയുള്ള പത്താംതരം പൊതുപ്രാഥമിക പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകുകയായിരുന്നു. രാവിലെ നടന്ന പരീക്ഷയ്ക്ക് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയുടെ ചോദ്യപേപ്പറാണ് നൽകിയത്.
പരീക്ഷ പൂർത്തിയായ ശേഷമാണ് ചോദ്യപേപ്പർ മാറി നൽകിയ വിവരം അധികൃതർ അറിഞ്ഞത്. പരീക്ഷയ്ക്കായി ഉദ്യോഗാർഥികൾ ഹാളിൽ കയറി ഇരുന്ന ശേഷമാണ് പരീക്ഷ റദ്ദാക്കിയെന്ന് അധികൃതർ അറിയിച്ചത്.സംഭവത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
