കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ പേരിൽ വ്യാജ കത്ത് പ്രചരിപ്പിച്ച സംഭവം; കെ. സുധാകരൻ്റെ ബന്ധുവിനെ ചോദ്യം ചെയ്തു

APRIL 29, 2026, 8:16 AM

കണ്ണൂർ: കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ പേരിൽ വ്യാജ കത്ത് പ്രചരിപ്പിച്ച സംഭവത്തിൽ കെ. സുധാകരൻ്റെ സഹോദരീ പുത്രൻ അജിത്തിനെ ആലക്കോട് സൈബർ പൊലീസ് ചോദ്യം ചെയ്തു. 

കണ്ണൂരിൽ കെ. സുധാകരനെ സ്ഥാനാർഥിയാക്കരുതെന്ന് സണ്ണി ജോസഫ് മല്ലികാർജുൻ ഖാർഗെയ്ക്ക് എഴുതിയ കത്ത് എന്നായിരുന്നു പ്രചാരണം. എന്നാൽ കത്ത് താൻ എഴുതിയതല്ലെന്ന് വ്യക്തമാക്കിയ സണ്ണി ജോസഫ് ഉടനെ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന്, കേസിൽ പ്രതി ചേർത്തവരുടെ മൊഴിയിൽ നിന്നാണ് അജിത്തിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ആലക്കോട് സൈബർ പൊലീസ് അന്വേഷണം തുടരുകയാണ്.

vachakam
vachakam
vachakam

അതേസമയം, വോട്ടെടുപ്പിന്റെ തലേ ദിവസമായിരുന്നു കെപിസിസിയുടെ വ്യാജ ലെറ്റർ ഹെഡിൽ സണ്ണി ജോസഫിന്റെ വ്യാജ ഒപ്പുമായി കത്ത് പ്രചരിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam