തൊടുപുഴയിൽ പൊലീസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പി കണ്ടെടുത്ത സംഭവം; ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നെന്ന് മെഡിക്കൽ റിപ്പോർട്ട്

JULY 25, 2026, 12:47 AM

ഇടുക്കി: തൊടുപുഴയിൽ പൊലീസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പി കണ്ടെടുത്ത സംഭവത്തിൽ ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നെന്ന് മെഡിക്കൽ റിപ്പോർട്ട്.കാക്കനാട് റീജണൽ കെമിക്കൽ എക്സാമിനേഴ്സ് ലാബ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. റിപ്പോർട്ട് ഇടുക്കി എസ്പി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.

കരിമണ്ണൂർ എസ്ഐ റോയ് സുകുമാരനും ഡ്രൈവർ ജിജോ ആൻറണിയുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ.രണ്ട് ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകുമെന്ന് എസ്പി അറിയിച്ചു.

തൊടുപുഴ മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ പ്രദർശന പരിപാടിയിലാണ് രണ്ടു ഉദ്യോഗസ്ഥരും മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയത്. സംശയം തോന്നിയ നാട്ടുകാർ ഇരുവരെയും തടഞ്ഞു വയ്ക്കുകയായിരുന്നു. അതേസമയം, സംഭവത്തിൽ ഔദ്യോഗിക കൃത്യം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ച് 200 ഓളം നാട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam