ഇടുക്കി: ഇടുക്കി രാജാക്കാട് തിങ്കള്‍കാട്ടില്‍ അഞ്ചു വയസുകാരിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. അഥിഥി തൊഴിലാളികളുടെ മകള്‍ കല്‍പ്പന കുലുവാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുട്ടി ചികിത്സ തേടിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം അസം സ്വദേശികളായ മാതാപിതാക്കള്‍ കുട്ടിയെ വാഹനത്തില്‍ ഇരുത്തിയ ശേഷം രാവിലെ കൃഷിയിടത്തില്‍ ജോലിക്ക് പോയിരുന്നു. ഉച്ചക്ക് ജോലിക്കു ശേഷം തിരികെ എത്തിയപ്പോള്‍ കുട്ടിയെ വാഹനത്തില്‍ ഉള്ളില്‍ ബോധരഹിതയായ നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മാര്‍ട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. രാജാക്കാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
