തിരുവനന്തപുരം: കെഎസ്‌ആർടിസി ബസ് തടഞ്ഞ കേസിൽ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവും ബാലുശേരി എംഎൽഎയുമായ സച്ചിൻ ദേവിനെയും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ പ്രതികരണവുമായി ഡ്രൈവർ യദു. ഇതുതന്നെ സംഭവിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്നാണ് യദു മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
'ഇങ്ങനെയേ സംഭവിക്കൂ എന്ന് ഞാൻ നേരത്തേ പ്രതീക്ഷിച്ചിരുന്നു. ആര്യയുടെ സഹോദരനാണ് സീബ്ര ക്രോസിൽ വാഹനം കൊണ്ട് നിർത്തിയിട്ട് തെറി വിളിച്ചത്. അയാളും എംഎൽഎയുമാണ് കൂടുതൽ പ്രശ്‌നമുണ്ടാക്കിയത്. മേയർ ആണെന്നറിയില്ല എന്ന് പറഞ്ഞതുകൊണ്ടാകും അന്ന് ഇത്രയും പ്രശ്‌നമുണ്ടാക്കിയത്. നിയമപരമായി ഇനിയും മുന്നോട്ട് പോകും' എന്നാണ് യദു പറഞ്ഞത്.
അതേസമയം പ്രൈവറ്റ് ബസിൽ ലീവ് വേക്കൻസിയിലാണ് ഇപ്പോൾ ഓടുന്നത് എന്നും കെഎസ്‌ആർടിസിയിൽ തിരിച്ചെടുത്തിട്ടില്ല എന്നും യദു പറഞ്ഞു. ഇത്രയും പ്രശ്‌നമുണ്ടാക്കിയ മേയറും എംഎൽഎയും നല്ലപോലെ ജോലി ചെയ്‌ത് ജീവിക്കുന്നു. ജനങ്ങളെ പറ്റിക്കുന്നു. കെഎസ്‌ആർടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാൻ ചെയ്‌തിട്ടുള്ളു. പാവങ്ങളുടെ പാർട്ടി എന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പറയുന്നത്. പക്ഷേ, എന്നെ ഒരുപാട് ദ്രോഹിച്ചു എന്നും യദു കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
