‘ഞാൻ മരിച്ചിട്ടില്ല, പൂർണ ആരോഗ്യവതിയാണ്’; വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി ജുവൽ മേരി

JUNE 1, 2026, 7:39 AM

കൊച്ചി: നടിയും അവതാരകയുമായ ജുവൽ മേരിയെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ വാർത്തകൾക്ക് മറുപടിയുമായി താരം രംഗത്ത്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണെന്നും ശബ്ദം നഷ്ടപ്പെട്ടുവെന്നുമുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ജുവൽ വ്യക്തമാക്കി

ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് താരം പ്രതികരിച്ചത്. താൻ ജീവനോടെയും ആരോഗ്യത്തോടെയും ഇരിക്കുകയാണെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അവർ പറഞ്ഞു.

2023-ൽ തനിക്ക് കാൻസർ സ്ഥിരീകരിച്ചിരുന്നുവെന്ന കാര്യം ഒരു പൊതുപരിപാടിയിൽ വെളിപ്പെടുത്തിയിരുന്നുവെന്ന് ജുവൽ ഓർമ്മിപ്പിച്ചു. എന്നാൽ ആ പഴയ പരാമർശം ഇപ്പോഴത്തെ സാഹചര്യവുമായി ബന്ധപ്പെടുത്തി തെറ്റായ തലക്കെട്ടുകളോടെ പ്രചരിപ്പിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി.

vachakam
vachakam
vachakam

തന്നെ സ്നേഹിക്കുന്ന നിരവധി പേർ ആശങ്കയോടെ വിളിക്കുകയും ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യുന്നുണ്ടെന്നും, അതിനാലാണ് വിശദീകരണവുമായി രംഗത്തെത്തുന്നതെന്നും ജുവൽ പറഞ്ഞു. നിലവിൽ താൻ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ജീവിതം മുന്നോട്ടുകൊണ്ടുപോകുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും ജുവൽ മേരി അഭ്യർഥിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam