ആലപ്പുഴ: ആദ്യമായി നിയമസഭയിൽ എത്തുമ്പോൾ മന്ത്രിയായി പരിഗണിച്ചതിൽ സന്തോഷമെന്നും മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എം ലിജു വ്യക്തമാക്കി.
എന്നാൽ ഇതേകുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ലെന്നും ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപനം ഉണ്ടാകുമെന്നും ലിജു പറഞ്ഞു. ജനപ്രതിനിധി എന്ന നിലയിൽ നന്നായി പെർഫോം ചെയ്യാൻ കഴിയും. ജനങ്ങൾക്ക് വേണ്ട കാര്യങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും ലിജു മാധ്യമങ്ങളോട് പ്രതികരിച്ചു.
മുൻ അനുഭവങ്ങൾ വച്ച് തെരഞ്ഞെടുപ്പ് ഫലം എത്തുമ്പോൾ ടെൻഷൻ ഉണ്ടായിരുന്നു. എല്ലാവരും പിന്തുണച്ചു. രാജ് ഭവനിൽ നിന്ന് മൊബൈൽ നമ്പർ സ്ഥിരീകരിക്കുന്നതിനുള്ള കോൾ വന്നിരുന്നുവെന്നും ലിജു പറഞ്ഞു.
ലഭിക്കുന്ന വകുപ്പിനോട് നീതി പുലർത്തും. ഏതാണ് വകുപ്പ് എന്ന് അറിയില്ല. അഴിമതി രഹിതമായി, സത്യസന്ധമായി കൈകാര്യം ചെയ്യും. മുൻപ് ഉണ്ടായിരുന്ന മികച്ച കാര്യങ്ങൾ നിലനിർത്തുമെന്നും മറ്റുള്ളവയിൽ മാറ്റം വരുത്തുമെന്നും എം ലിജു കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
