പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ഭര്‍ത്താവിന്റെ ശ്രമം. വെള്ളോപ്പാട്ടില്‍ വീട്ടില്‍ ബിജുവാണ് ഭാര്യ ജാന്‍സിയെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
ഇന്ന് ഉച്ചയോടെ ഐമുറിയിലാണ് സംഭവം നടന്നത്.ജോലി സ്ഥലത്ത് നിന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലേയ്ക്ക് വരികയായിരുന്ന ജാന്‍സിയെ വഴിയില്‍ പതുങ്ങി ഇരുന്ന ബിജു വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജാന്‍സിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവ ശേഷം ഓടിരക്ഷപ്പെട്ട പ്രതിക്കായി തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
