തീക്കോയി: ആസിഡ് ദേഹത്തുവീണു പൊള്ളലേറ്റു ചികിത്സയിലിരിക്കെ ഗൃഹനാഥ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.
കുടുംബവഴക്കിനെത്തുടർന്നു ഭർത്താവ് ഭാര്യയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
തീക്കോയി കൊല്ലംപാറ ഭാഗത്തു താമസിക്കുന്ന പൊട്ടംപ്ലാക്കൽ ജോണിന്റെ ഭാര്യ ബാലാമണി (50) ആണു മരിച്ചത്. ഭർത്താവ് ജോണിനെ (47) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു.
മരംവെട്ട്–ലോഡിങ് തൊഴിലാളിയാണു ജോൺ. ബാലാമണി ഈരാറ്റുപേട്ടയിലെ തയ്യൽ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. സംസ്കാരം നടത്തി.
ഇക്കഴിഞ്ഞ 15നു രാവിലെ 11നാണ് ദാരുണമായ സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാത്ത നേരത്തു ജോൺ ബാലാമണിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ബാലാമണി ബുധനാഴ്ച രാവിലെ മരിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
