കൊച്ചി: മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്ത് നടത്തിയ നടത്തിയ കേസിലെ മുഖ്യപ്രതി സിന്ധുവിനെ കൊച്ചിയിൽ എത്തിക്കും.
പണം വാങ്ങിയതും വിദേശത്ത് ജോലി വാഗ്ദാനം ചെയ്തതും സിന്ധുവും അലീനയുമാണെന്നാണ് പരാതിയിൽ പറയുന്നത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ അലീന സിന്ധുവിൻ്റെ ഏജൻ്റാണ്. സിന്ധുവാണ് മനുഷ്യക്കടത്തിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ എന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം സ്വദേശി അലീനയെയും പൊന്നാനി സ്വദേശി മഞ്ജിമയേയും കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.
പൊലീസ് കസ്റ്റഡിയിൽ പ്രതി അലീനയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ പ്രൈവറ്റ് ആക്കി. ഈ സമയത്തും പ്രതികൾക്ക് പുറമെ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്ന് എന്നതിലേക്കാണ് ഇത്തരം കാര്യങ്ങൾ വിരൽചൂണ്ടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
