കൽപറ്റ: അർബുദം ബാധിച്ച് വ്രണംവന്ന ആദിവാസി വയോധികന് മൂന്ന് ആശുപത്രികൾ ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.മാനന്തവാടി ട്രൈബൽ ഡവലപ്മെന്റ് ഓഫിസറും ജില്ല സാമൂഹികനീതി ഓഫിസറും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ വ്യക്തമാക്കി.
ജൂൺ എട്ടിന് മാനന്തവാടിയിലാണ് സംഭവം നടന്നത്.അർബുദം ബാധിച്ച് മുഖത്ത് പുഴുവരിച്ച നിലയിലാണ് തൃശിലേരി കാനഞ്ചേരി കോളിമൂല ഉന്നതിയിലെ 66കാരനായ ആദിവാസി വയോധികനെ സർക്കാർ ആശുപത്രിയിൽ ചികിത്സക്കെത്തിച്ചത്.
മാനന്തവാടി മെഡിക്കൽ കോളജ്, സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി, നല്ലൂർനാട് കാൻസർ സെന്റർ എന്നിവിടങ്ങളിൽ രോഗിയെ എത്തിച്ചെങ്കിലും അധികൃതർ ചികിത്സ നിഷേധിക്കുകയായിരുന്നു.
പിന്നാലെ, നാട്ടുകാരുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് ചികിത്സ ലഭ്യമാക്കി.അതേസമയം, അടുത്ത ബന്ധുക്കളില്ലാത്ത വയോധികനെ സഹായിക്കാൻ പട്ടികവർഗ വകുപ്പും തയാറായില്ലെന്നും പരാതി ഉയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
