തിരുവനന്തപുരം(കല്ലറ) : ഒരു കോടി മുടക്കി നവീകരിച്ച കൊടിതൂക്കിയമുക്ക്-തെങ്ങുംകോട് റോഡിൽ നവോദയ ഗ്രന്ഥശാലയ്ക്ക് മുന്നിലുള്ള സ്ഥലത്ത് കൂറ്റൻ തടികൾ ഇറക്കി കോൺക്രീറ്റും ഓടയും തകർന്നുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അധികൃതരിൽ നിന്നും വിശദീകരണം തേടി.
കല്ലറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർ ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
റോഡ് അനധികൃതമായി കൈയേറിയതു കാരണം വാഹനാപകടങ്ങൾ പതിവാണെന്ന് പരാതിയിൽ പറയുന്നു. കൂറ്റൻ തടികളുടെ കയറ്റിറക്കൽ കാരണം റോഡിന്റെ ബാക്കി ഭാഗം തകരാൻ സാധ്യതയുണ്ടെന്നും വഴിയാത്രക്കാർക്കും വാഹനഗതാഗതത്തിനും തടസമുണ്ടാകാൻ സാധ്യതയുണ്ടെന്നും പരാതിയിൽ പറയുന്നു.
തെങ്ങുംകോട് പ്രദേശത്ത് യു.പി, എൽ.പി സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. കല്ലറ സ്വദേശി എസ്. സഹീദ് സമർപ്പിച്ച പരാതിയിലാണ് നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വയോധികൻ ജീവനൊടുക്കിയ നിലയില്‍
തിരുവമ്പാടിയിൽ ഇത്തവണ ഇടതുപക്ഷത്തിന് ജയം ഉറപ്പ്, ഭൂരിപക്ഷം പതിനായിരം കവിയും: ലിന്റോ ജോസഫ്