ശക്തികുളങ്ങര ഹാർബറിലെ സെപ്റ്റിക് ടാങ്കിൽ മൃതദേഹാവശിഷ്ടങ്ങൾ; കൊലപാതകത്തിൽ ഒരാൾ അറസ്റ്റിൽ

OCTOBER 20, 2026, 4:14 AM

കൊല്ലം: ശക്തികുളങ്ങര ഹാർബറിലെ ശുചിമുറിയുടെ സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ കൊലപാതകവുമായി ബന്ധപ്പെട്ടതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചവറ കൊട്ടുകാട് സ്വദേശി നിസാർ (55) ആണ് കൊല്ലപ്പെട്ടതെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. സംഭവത്തിൽ കൊട്ടിയം സ്വദേശി ശ്യാംജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

നിസാറിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചതായി പ്രതി സമ്മതിച്ചെന്നാണ് പൊലീസ് അറിയിക്കുന്നത്. ഹാർബറിലെ ശുചിമുറിയുടെ കരാർ ഏറ്റെടുത്തയാളുടെ ഡ്രൈവറായിരുന്നു ശ്യാംജിത്ത്. നിസാർ തന്നെ ചീത്തവിളിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

ആദ്യം കൈകൊണ്ട് മർദിച്ച പ്രതി, പിന്നീട് ശുചിമുറിയിലുണ്ടായിരുന്ന കമ്പി ഉപയോഗിച്ച് നിസാറിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം പായയിൽ പൊതിഞ്ഞ് സമീപത്തെ സെപ്റ്റിക് ടാങ്കിന്റെ മൂടി തുറന്ന് അതിനുള്ളിൽ തള്ളിയെന്നും അന്വേഷണത്തിൽ വ്യക്തമായി. ഹാർബറിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

vachakam
vachakam
vachakam

സെപ്റ്റംബർ 30ന് മാലിന്യം നീക്കുന്നതിനായി സെപ്റ്റിക് ടാങ്ക് തുറന്നപ്പോഴാണ് തൊഴിലാളികൾ മൃതദേഹാവശിഷ്ടങ്ങൾ കണ്ടത്. ആദ്യം മൃഗത്തിന്റെ ശരീരഭാഗങ്ങളാണെന്നാണ് സംശയിച്ചത്. എന്നാൽ വെറ്ററിനറി സർജന്റെ പരിശോധനയിൽ അവ മൃഗത്തിന്റേതല്ലെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് മനുഷ്യന്റെ തലയോട്ടിയുൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കണ്ടെടുത്തത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam