കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി സ്വദേശി കുഞ്ഞുമുഹമ്മദ് വിവരാവകാശ നിയമ പ്രകാരം ചോദിച്ച ചോദ്യം ഇങ്ങനെ. സർക്കാറിന്‍റെ നവകേരള സദസിനായി പൊതുഖജനാവില്‍നിന്ന് എത്ര രൂപ ചെലവായി?.
ഈ ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയാണ്. കണക്ക് കയ്യില്‍ ഇല്ലെന്ന്.
ദിവസങ്ങള്‍ക്ക് മുമ്പ് നല്‍കിയ ചോദ്യങ്ങള്‍ക്കാണ് ഇപ്പോൾ മറുപടി വന്നിരിക്കുന്നത്. മന്ത്രിസഭയുടെ കേരള പര്യടനത്തിന് പൊതുഖജനാവില്‍നിന്ന് എത്ര രൂപ ചെലവായെന്നത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങളില്‍ കണക്ക് കയ്യില്‍ ഇല്ലെന്നാണ് വിവരാവകാശ പ്രവർത്തകന് മറുപടി നല്‍കിയിരിക്കുന്നത്.
നവകേരള സദസുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ ആകെ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന ചോദ്യത്തിനും ഉത്തരമില്ല. ഇക്കാര്യം ഡിജിപിയോട് ചോദിക്കണമെന്ന് മറുപടിയായി നൽകി.
വിവരങ്ങള്‍ മനപ്പൂര്‍വം തരാത്തതാണെന്നാണ് വിവരാവകാശ പ്രവര്‍ത്തകനായ കുഞ്ഞുമുഹമ്മദ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്