തൃശ്ശൂർ: എടത്തിരുത്തിയിൽ ഗൃഹനാഥനെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
എടത്തിരുത്തി കുമ്പള പറമ്പ് സ്വദേശി തേക്കാനത്ത് വീട്ടിൽ മാത്യൂസ് (55) ആണ് മരിച്ചത്.
കൈ രണ്ടും തുണി കൊണ്ട് കൂട്ടി കെട്ടിയ നിലയിലായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
ഇന്ന് രാവിലെ ആറരയോടെയാണ് മാത്യൂസ് കുളത്തിൽ വീണ് കിടക്കുന്നത് വീട്ടുകാർ കണ്ടത്. ഉടൻ തന്നെ കരാഞ്ചിറ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
