വന്യജീവി ആക്രമണത്തിന് അറുതിയിടാൻ ഹൈടെക് പദ്ധതി; സോളാർ ഫെൻസിംഗും, എഐ സെൻസർ മുന്നറിയിപ്പും

MAY 28, 2026, 11:52 PM

വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാരിന്റെ നയപ്രഖ്യാപനം.

കൃഷിയിടങ്ങളും വനഭൂമിയും തമ്മിലുള്ള അതിർത്തികൾ കൃത്യമായി നിർണ്ണയിച്ച് കർഷക കുടുംബങ്ങളുടെ ഭൂമി സംബന്ധമായ ആശങ്കകളും നിയമപരമായ അനിശ്ചിതത്വങ്ങളും പരിഹരിക്കുമെന്നും, നിയന്ത്രണം, ലഘൂകരണം, നഷ്ടപരിഹാരം എന്നീ മൂന്ന് തലങ്ങളിലായുള്ള കർമ്മപദ്ധതികൾ നടപ്പിലാക്കുമെന്നും സർക്കാർ വ്യക്തമാക്കി.

വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതിന്റെ കാരണങ്ങൾ ശാസ്ത്രീയമായി പഠിക്കുന്നതിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സോളാർ ഫെൻസിംഗ്, ബയോഫെൻസിംഗ്, സെൻസർ അടിസ്ഥാനമാക്കിയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ തുടങ്ങിയ നൂതന മാർഗ്ഗങ്ങൾ പ്രതിരോധത്തിനായി ഉപയോഗിക്കും.

vachakam
vachakam
vachakam

ഇത്തരം മുൻകരുതലുകൾക്കിടയിലും വന്യജീവി ആക്രമണങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ അർഹരായ എല്ലാ വ്യക്തികൾക്കും കൃത്യസമയത്ത് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും നയപ്രഖ്യാപനത്തിലൂടെ സർക്കാർ ഉറപ്പുനൽകി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam