തൃശൂർ: മലയോര മേഖലയില്‍ കനത്ത മഴ. ഷോളയാര്‍ ഡാമില്‍ 96ശതമാനം വെള്ളം നിറഞ്ഞതിനെ തുടർന്ന് ഷോളയാര്‍ ഡാമിന്‍റെ സ്പില്‍വേ ഷട്ടര്‍ അരയടി ഉയര്‍ത്തി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം ജലവിതാനം ഉയര്‍ന്ന സാഹചര്യത്തില്‍ പെരിങ്ങല്‍കുത്ത് ഡാമിന്റെ സ്ലൂവീസ് വാല്‍വും തുറന്നിട്ടുണ്ട്. ഇതോടെ ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. പുഴയില്‍ നിലവില്‍ മൂന്നര മീറ്ററാണ് വെള്ളം.
പുഴയുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദേശം നൽകിയിട്ടുണ്ട്. നിലവിലത്തെ സാഹചര്യത്തില്‍ ആശങ്കയില്ലെന്നും അധികൃതര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്