ചൂട് ഇനിയും കൂടും; മാർ​ഗനിർദേശവുമായി കേന്ദ്രദുരന്തനിവാരണ അതോറിറ്റി

SEPTEMBER 7, 2026, 9:32 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ദിനാന്തരീക്ഷ താപനില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വൻ തോതിലുള്ള വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തുന്നത്. ചൂട് കടുക്കുന്നതോടെ എയർ കണ്ടീഷണറുകളുടെയും ഫാനുകളുടെയും ഉപയോഗം ക്രമാതീതമായി ഉയർന്നത് വൈദ്യുതി ഗ്രിഡിന് വലിയ ഭാരമാകുന്നുണ്ട്.

കടുത്ത ചൂടും നിർജ്ജലീകരണവും ഒഴിവാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികൾ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.തൊഴിൽ സമയം പുനഃക്രമീകരിക്കുന്നതിനും നിർജ്ജലീകരണം തടയുന്നതിനും താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ധാരാളം വെള്ളം കുടിക്കുക: ദാഹം തോന്നിയില്ലെങ്കിലും എപ്പോഴും ശുദ്ധജലം ധാരാളമായി കുടിക്കുക. നിർജ്ജലീകരണം തടയാൻ ഒ.ആർ.എസ് (ORS) ലായനി, സംഭാരം, കരിക്കിൻ വെള്ളം എന്നിവ ഉപയോഗിക്കുക. 

vachakam
vachakam
vachakam

സൂര്യപ്രകാശം നേരിട്ടേൽക്കുന്നത് ഒഴിവാക്കുക: പകൽ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കുക.

വസ്ത്രധാരണത്തിൽ ശ്രദ്ധിക്കുക: നേർത്ത നിറമുള്ളതും അയഞ്ഞതുമായ പരുത്തി വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക.

തൊഴിൽ സമയ ക്രമീകരണം: വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയുള്ള സമയത്തിനുള്ളിൽ എട്ടു മണിക്കൂറായി പുനഃക്രമീകരിക്കണം.

vachakam
vachakam
vachakam

കുട്ടികൾക്കും വയോധികർക്കും പ്രത്യേക ശ്രദ്ധ: കുഞ്ഞുങ്ങളെയും വയോധികരെയും പാർക്ക് ചെയ്ത അടച്ചിട്ട വാഹനങ്ങളിൽ തനിച്ചിരുത്തി പോകരുത്.

വൈദ്യുതി ഉപയോഗം ക്രമീകരിക്കുക: പീക്ക് അവറുകളിൽ (വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെ) ഉയർന്ന വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ (വാഷിംഗ് മെഷീൻ, പമ്പ് സെറ്റ് തുടങ്ങിയവ) ഉപയോഗം പരമാവധി കുറയ്ക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam