കൊച്ചി: കുമ്പളം ടോൾ പ്ലാസയിൽ സ്വകാര്യ ബസ് ജീവനക്കാരന്‍റെ അതിക്രമം. സെൻസർ ഘടിപ്പിച്ച ടോൾ ബാരിയർ തട്ടിത്തെറിപ്പിച്ച ബസ് ജീവനക്കാരൻ, ജീവനക്കാരനെ അസഭ്യം പറയുകയും ചെയ്തു.
ഇന്നലെ വൈകിട്ടാണ് സംഭവം. ഇടപ്പള്ളി - അരൂർ റൂട്ടിലോടുന്ന സുൽത്താൻ ബസിലെ ജീവനക്കാരനാണ് അതിക്രമം കാട്ടിയത്. മുമ്പ് നടുറോഡിൽ യാത്രക്കാന്‍റെ മൂക്കിലിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ സുൽത്താൻ ബസിലെ ജീവനക്കാർ നിയമനടപടി നേരിട്ടിരുന്നു.
അതേസമയം കൊച്ചിയില്‍ റോഡിൽ വാഹനം തടഞ്ഞ് ബസ് ജീവനക്കാരൻ പരാക്രമം നടത്തിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സ്വകാര്യ ബസുകള്‍ക്കെതിരെ പൊലീസ് കര്‍ശന നടപടിക്ക് ഒരുങ്ങുന്നു. സ്വകാര്യ ബസുകളിലെ 30 ശതമാനം ജീവനക്കാര്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് കമ്മീഷണറുടെ കണ്ടെത്തൽ. പൊലീസിനെ ആക്രമിച്ച അന്‍സാറിനും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും കണ്ടെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
