ചിറയിൻകീഴിലെ തമ്മിൽതല്ല് വിവാദം; പാർട്ടി നിർദേശത്തെ വെല്ലുവിളിച്ച രമ്യ ഹരിദാസ് എം എൽ എയുടെ നടപടിയിൽ കെപിസിസിക്ക് കടുത്ത അതൃപ്തി

SEPTEMBER 7, 2026, 9:27 PM

തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിൽതല്ല് വിവാദത്തിൽ പാർട്ടി നിർദേശത്തെ വെല്ലുവിളിച്ച രമ്യ ഹരിദാസ് എം എൽ എയുടെ നടപടിയിൽ കടുത്ത അതൃപ്തിയിൽ കെപിസിസി.

പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കണം എന്ന ആവശ്യവുമായി ഇന്നലെ രംഗത്തെത്തിയ രമ്യ, വൈകാതെ നിയമസഭാ സെക്രട്ടറിക്ക് വീണ്ടും കത്ത് നൽകിയേക്കുമെന്നാണ് സൂചന.

അതേസമയം, രമ്യയുടെ നീക്കത്തിൽ ആഞ്ഞടിച്ചാണ് പ്രദീപിനൊപ്പം സസ്പെൻഷനിലായ സജാദ് രംഗത്തെത്തിയത്. പ്രദീപിനെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും വേണ്ടിവന്നാൽ എം എൽ എക്കെതിരെയും രംഗത്ത് വരേണ്ടിവരുമെന്നും സജാദ് വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

പ്രദീപിനെ സ്റ്റാഫാക്കാനുള്ള കത്ത് നൽകുന്നതിൽ നിന്ന് പിന്നോട്ട് പോയില്ലെങ്കിൽ രമ്യക്കെതിരെ നടപടി വേണമെന്ന ആവശ്യം തന്നെ ഉയർത്താനാണ് നീക്കം.    

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam