കാരന്തൂർ: വിശുദ്ധ റമളാൻ മാസത്തിൽ ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകി സായാഹ്ന മെഡിക്കൽ ക്യാമ്പുമായി മർകസ് യുനാനി ഹോസ്പിറ്റൽ. നോമ്പ് കാലത്ത് ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്ത് സമഗ്ര പരിശോധന നൽകുകയും സമ്പൂർണ ജീവിതശൈലി നിർദേശിക്കുകയും ചെയ്യുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. വൈകുന്നേരം 3 മുതൽ രാത്രി 8 കാരന്തൂരിലെ ആശുപത്രിയിൽ നടക്കുന്ന ക്യാമ്പ് നോമ്പ് തുറക്കാൻ എത്തുന്ന വിശ്വാസികൾക്കും നാട്ടുകാർക്കും ഒരുപോലെ സേവനം ലഭ്യമാകും. വ്രത കാലത്ത് സാധാരണ കണ്ടുവരുന്ന സന്ധിവേദന, മുട്ട്, നടുവേദന, ദഹന പ്രശ്‌നങ്ങൾ (ഗ്യാസ്, അസിഡിറ്റി), ക്ഷീണം, നിർജലീകരണം, അലർജി, ആസ്ത്മ, സ്‌കിൻ പ്രശ്‌നങ്ങൾ, പൊണ്ണത്തടി തുടങ്ങിയവക്ക് വിദഗ്ധ യുനാനി ഡോക്ടർമാരുടെ പരിശോധനയും ചികിത്സയും ക്യാമ്പിൽ ലഭ്യമാവും.
സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങൾക്കും പ്രത്യേകം പരിഗണന നൽകും. അതോടൊപ്പം, റമളാനിലെ ശരിയായ ഭക്ഷണക്രമം, നിത്യരോഗികളുടെ സുരക്ഷിത നോമ്പ് എന്നീ വിഷയങ്ങളിൽ വ്യക്തിഗത മെഡിക്കൽ കൗൺസലിംഗും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: +91 95622 13535.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില് കൊട്ടിക്കലാശത്തിനിടെ കോണ്ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്