നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യമന്ത്രി  ഇന്ന് കോഴിക്കോടെത്തും 

JUNE 13, 2026, 8:22 PM

തിരുവനന്തപുരം:  ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇന്ന് (ഞായറാഴ്ച) കോഴിക്കോടെത്തും. നിപ ഏകോപനങ്ങളിൽ വൻ വീഴ്ചയെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് ആശയക്കുഴപ്പം പരിഹരിക്കാനാണ് മന്ത്രി കോഴിക്കോട് ക്യാമ്പ് ചെയ്യുന്നത്.

ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും, കേന്ദ്ര സംഘവും സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലയിലുണ്ട്. നിപ ബാധിച്ച് ചികിത്സയിലുള്ള 43-കാരൻ വെന്റിലേറ്ററിൽ തുടരുകയാണ്.

രോഗിക്ക് നൽകാനുള്ള റെംഡിസീവർ മരുന്ന് ഡൽഹിയിൽ നിന്നും കോഴിക്കോട്ടെത്തിച്ചു.

vachakam
vachakam
vachakam

മോണോക്ലോണൽ ആൻ്റിബോഡി മരുന്നുകൾ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. അതേസമയം രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധന ഫലം നെഗറ്റീവായി. രോഗിയുടെ അടുത്ത ബന്ധുക്കളുടെ പരിശോധന ഫലമാണ് നെഗറ്റീവായത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam