കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ വീണ്ടും രൂക്ഷ വിമർശനവുമായി രംഗത്ത്. കഴിഞ്ഞ മൂന്ന് ദിവസമായി എം.വി. ഗോവിന്ദന് വിഭ്രാന്തി ബാധിച്ചിരിക്കുകയാണെന്ന് പരിഹസിച്ച ടി.കെ. ഗോവിന്ദൻ, തനിക്കെതിരെ ഉന്നയിച്ച പാർലമെന്ററി വ്യാമോഹ ആരോപണത്തിനും മറുപടി നൽകി.
"എനിക്ക് പാർലമെന്ററി വ്യാമോഹമാണെന്നാണ് എം.വി. ഗോവിന്ദൻ പറയുന്നത്. പാർട്ടി സെക്രട്ടറിയായിരുന്നപ്പോഴും അദ്ദേഹം എംഎൽഎ ആയിരുന്നു. അത് വിപ്ലവബോധം കൊണ്ടാണെന്ന് വിശ്വസിക്കാമല്ലോ," എന്നായിരുന്നു ടി.കെ. ഗോവിന്ദന്റെ പരിഹാസം. ഭാര്യയെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതും എം.വി. ഗോവിന്ദന്റെ വിപ്ലവത്തിന്റെ ഭാഗമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, മുൻ സിപിഐഎം നേതാവും പയ്യന്നൂർ എംഎൽഎയുമായ വി. കുഞ്ഞികൃഷ്ണനും പാർട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തി. തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് സിപിഐഎം യാതൊരു പാഠവും പഠിച്ചിട്ടില്ലെന്നും, ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ധനരാജ് രക്തസാക്ഷി ദിനാചരണത്തിൽ നിന്ന് ടി.ഐ. മധുസൂദനനെ മാറ്റിനിർത്തണമെന്നും വി. കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
