കൊച്ചി: ജോലി ചെയ്യുന്ന സ്ത്രീകൾ അവരുടെ കുട്ടികളെയും പ്രായമായ മാതാപിതാക്കളെയും പരിപാലിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ സ്ത്രീകളുടെ സ്ഥലംമാറ്റ ഉത്തരവുകൾ അനുഭാവ പൂർവം പരിഗണിക്കണമെന്ന് ഹൈക്കോടതി. സ്ഥലം മാറ്റം നൽകുമ്പോൾ തുറന്ന മനസ്സും സഹാനുഭൂതിയും പ്രകടിപ്പിക്കണമെന്ന് ഹൈക്കോടതി തൊഴിലുടമകളോട് ആവശ്യപ്പെട്ടു.
എറണാകുളത്തെ എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ഹോസ്പിറ്റലിൽ നിന്ന് കൊല്ലത്തെ എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ഹോസ്പിറ്റലിലേക്ക് ജോലി ചെയ്യുന്ന രണ്ട് സ്ത്രീകളെ സ്ഥലം മാറ്റിയതിനെതിരെ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ പരാമർശം. സ്ഥലംമാറ്റ ഉത്തരവിൽ ഇടപെടാൻ ട്രൈബ്യൂണൽ വിസമ്മതിച്ചതിനെത്തുടർന്നാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
അപരിചിതമായ അന്തരീക്ഷത്തിൽ തൊഴിൽജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ അവർക്ക് ബുദ്ധിമുട്ടായേക്കാമെന്നും ജസ്റ്റിസ് എ മുഹമ്മദ് മുസ്താക്ക്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
ജോലി ചെയ്യുന്ന സ്ത്രീകളെ പുതിയ സ്ഥാനങ്ങളിലേക്ക് മാറ്റുമ്പോൾ, അവർക്ക് അനുയോജ്യമായ ശിശു സംരക്ഷണ ക്രമീകരണങ്ങൾ കണ്ടെത്തുക, അപരിചിതമായ അന്തരീക്ഷത്തിൽ തൊഴിൽജീവിത സന്തുലിതാവസ്ഥ നിലനിർത്തുക തുടങ്ങിയ വെല്ലുവിളികൾ പലപ്പോഴും നേരിടേണ്ടിവരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്