മലപ്പുറം: പ്രസവത്തിനെത്തിയ യുവതി ചികിത്സയിലിരിക്കെ മരണപ്പെട്ടതിന് പിന്നാലെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ജലീലിനെ സ്വകാര്യ ക്ലിനിക്കില്‍ വെച്ച് ഒരു സംഘം സ്ത്രീകള്‍ മര്‍ദ്ദിച്ചുവെന്ന് പരാതി.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഡോക്ടറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടാലറിയാവുന്ന നാല് സ്ത്രീകള്‍ക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം വൈകുന്നേരം ഡോക്ടര്‍ പ്രാക്ടീസ് ചെയ്യുന്ന സ്വകാര്യ ക്ലിനിക്കിലെ പരിശോധനാ മുറിയില്‍ വെച്ചായിരുന്നു സംഭവം അരങ്ങേറിയത്. നേരത്തെ ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച ഒരു യുവതിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
എന്നാല്‍ ചികിത്സയിലിരിക്കെ യുവതി മരണപ്പെട്ടു. ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാ പിഴവാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ചാണ് യുവതിയുടെ ബന്ധുക്കളായ സ്ത്രീകള്‍ ക്ലിനിക്കിലെത്തി ഡോക്ടറെ ആക്രമിച്ചത്.
സംഘര്‍ഷത്തിനിടെ ക്ലിനിക്കിലുണ്ടായിരുന്ന അജിത, അശ്വതി എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധവുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്തെത്തി. ചികിത്സാപരമായ പരാതികളുണ്ടെങ്കില്‍ അത് നിയമപരമായി നേരിടുന്നതിന് പകരം ഡോക്ടര്‍മാരെ കായികമായി നേരിടുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ.ജി.എം.ഒ.എ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വേനൽമഴ കനക്കുന്നു; ശനിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ട്
എഫ്സിആർഎ നിയമഭേദഗതി താത്കാലികമായി നിർത്തിവയ്ക്കുന്നതായി ഉറപ്പു ലഭിച്ചെന്ന് ഫാ: യൂജിൻ പെരേര
പ്രസവത്തിനെത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു: ഡോക്ടർക്ക് ബന്ധുക്കളുടെ മർദ്ദനം
കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും കോടതി പരിഗണിക്കും! രഞ്ജിത്തിന് ഇന്ന് (ഏപ്രിൽ 4) നിർണായകം