ഗുരുവായൂര്‍ റീല്‍സ് ചിത്രീകരണ വിവാദം; ജസ്‌ന സലിം ജീവനൊടുക്കാന്‍ ശ്രമിച്ചു

NOVEMBER 10, 2025, 7:10 AM

കോഴിക്കോട്: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് റീല്‍സ് ചിത്രീകരിച്ചത് വിവാദമായതിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച് ജസ്‌ന സലിം.തന്നെ എന്തിനാണ് ആളുകള്‍ ഇങ്ങനെ വെറുക്കുന്നതെന്ന് ചോദിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ജസ്‌ന സലിം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടു.

കൈ ഞരമ്പ് മുറിച്ചായിരുന്നു ജസ്‌നയുടെ ആത്മഹത്യ ശ്രമം.എന്നാല്‍ പിന്നീട് ഇവര്‍ ആ വിഡിയോ ഡിലീറ്റ് ചെയ്തു.ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂരില്‍ റീല്‍സ് ചിത്രീകരിച്ചതിനാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വലിയ തോതിലുള്ള വിചാരണങ്ങള്‍ക്കും ഇവര്‍ പാത്രമായി.

ഗുരുവായൂര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ വെച്ചായിരുന്നു ചിത്രീകരണം. നേരത്തെ ഗുരുവായൂരില്‍ വെച്ച് ജസ്‌ന കേക്ക് മുറിച്ചതും റീല്‍സ് ചിത്രീകരിച്ചതുമെല്ലാം വിവാദമായിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കോടതി ക്ഷേത്രത്തില്‍ വീഡിയോ എടുക്കുന്നത് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഈ നിയന്ത്രണം നിലനില്‍ക്കെയാണ് ജസ്‌നയുടെ മറ്റൊരു റീല്‍ ചിത്രീകരണം.

vachakam
vachakam
vachakam



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam