കൊച്ചി: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് (കെഡിആർബി) ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങൾ നടത്താനാകില്ലെന്ന് ഹൈക്കോടതി. ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റിക്കാണ് നിയമനാധികാരമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
നിയമനം നടത്താൻ ഗുരുവായൂർ മാനേജിങ് കമ്മിറ്റിക്ക് അധികാരംനൽകുന്ന 1978-ലെ ഗുരുവായൂർ ദേവസ്വം നിയമത്തിലെ 19-ാം വകുപ്പിനാണ് നിയമസാധുത. ഇത് മറികടക്കുന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമത്തിലെ ഒൻപതാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് വിലയിരുത്തി കോടതി റദ്ദാക്കി. പുതിയ നിയമനങ്ങൾക്കായുള്ള ദേവസ്വം റിക്രൂട്ടുമെന്റ് ബോർഡിന്റെ നിലവിലെ വിജ്ഞാപനങ്ങളും റദ്ദാക്കി.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് നിയമനം നടത്താമെന്നത് ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ കോൺഗ്രസ് അടക്കം സമർപ്പിച്ച അപ്പീലുകളിലാണ് ഉത്തരവ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
