തിരുവനന്തപുരം: ബൈപ്പാസില്‍ ജിപ്‌സം ബോര്‍ഡ് ദേഹത്ത് വീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയാണ് മരിച്ചത്. കണ്ടെയ്‌നറില്‍ നിന്ന് ബോര്‍ഡ് ഇറക്കുന്നതിനിടെയാണ് അപകടം. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ദേശീയപാതയില്‍ ലുലുമാളിന് എതിര്‍വശം നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപമാണ് അപകടം. കണ്ടെയ്‌നറിനുള്ളില്‍ അട്ടിമറിഞ്ഞ ജിപ്‌സത്തിനിടയില്‍ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു.
അഗ്‌നിശമന സേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് ഏറെ പരിശ്രമിച്ചാണ് തൊഴിലാളികളെ പുറത്തെടുത്തത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
