ആഘോഷത്തിന്റെ പേരിൽ തിന്മകൾ കടന്നുകൂടാൻ പാടില്ലെന്നും ഡോ. അസ്ഹരി
നോളജ് സിറ്റി : പ്രവാചകർ ഇബ്‌റാഹീം (അ) സഹിച്ച ത്യാഗത്തിന്റെയും സഹനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഓർമപ്പെടുത്തലാണ് ഓരോ വലിയ പെരുന്നാളും പകരുന്നതെന്നും നന്മയും സ്‌നേഹവും നിറഞ്ഞ ആ മാതൃക ജീവിതത്തിലുടനീളം പാലിക്കുന്നവരാകണം ഓരോ വിശ്വാസികളെന്നും എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.
മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ നടന്ന പെരുന്നാൾ നിസ്‌കാരത്തിന് ശേഷം സന്ദേശപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആഘോഷത്തിന്റെ പേരിൽ മദ്യവും മയക്കുമരുന്നും ഉൾപ്പെടെയുള്ള തിന്മകൾ കടന്നുകൂടാൻ പാടില്ലെന്നും കുടുംബ അയൽപ്പക്ക ബന്ധങ്ങൾ ഉൾപ്പെടെയുള്ള സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കാനുള്ള സുദിനമാണെന്നും അദ്ദേഹം ഓർമപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

“ഡാഷ് മോനേ രേവന്താ…"; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുത്ത പരാമര്‍ശവുമായി മുഖ്യമന്ത്രി
ഇന്ന് വൈകിട്ട് 6 മുതല്‍ 9ന് വൈകിട്ട് 6 വരെ 48 മണിക്കൂര്‍
'കാലം പറഞ്ഞ കഥ'യ്ക്ക് പ്രദർശന വിലക്കില്ല; ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി
പാലക്കാട് കോങ്ങാട് ഉത്സവത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു