ഗോവിന്ദച്ചാമി ഒളിച്ചിരുന്നത് തളാപ്പിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ കിണറ്റിൽ 

JULY 25, 2025, 12:27 AM

തലശ്ശേരി: ജയിൽ ചാടിയ  കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ പൊലീസ് പിടിച്ചത്  തളാപ്പിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റിൽ നിന്ന്.  ​ഗോവിന്ദച്ചാമിയെ കിണറ്റിൽ നിന്നും കയർകെട്ടി പൊക്കിയെടുക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നു. 

 ജയിലിൽ നിന്ന് ചാടിയ പ്രതിക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തുന്നതിനിടെ തളാപ്പ് പരിസരത്ത് വച്ച് ഒരു കൈ ഇല്ലാത്ത ഒരാളെ സംശയകരമായി നാട്ടുകാർ കാണുകയായിരുന്നു.

ജയിൽ ചാടിയ കൊടുംകു​റ്റവാളി ഗോവിന്ദച്ചാമി പിടിയിലായി; ദൃശ്യങ്ങൾ പുറത്ത്

vachakam
vachakam
vachakam

ഗോവിന്ദച്ചാമി എന്ന് ഉറക്കെ വിളിച്ചതോടെ ഇയാൾ സമീപത്തെ കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തേക്ക് ഓടി. പ്രദേശത്തുണ്ടായിരുന്നവർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ തെരച്ചിലിലാണ് തളാപ്പിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റിൽ നിന്ന് ​ഗോവിന്ദച്ചാമിയെ പിടിച്ചത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam