ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി പിടിയിലായി. ഇയാളെ പോലീസും നാട്ടുകാരും ഓടിച്ചിട്ട് പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. കണ്ണൂരിൽ തളാപ്പിൽ നിന്നും ആണ് ഇയാളെ പിടികൂടിയത്. കിണറ്റിൽ നിന്നും പൊലീസ് സംഘം ഇയാളെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. കറുത്ത പാന്റും വെളള ഷർട്ടും ധരിച്ചയാളെ കണ്ടെന്ന പരിസരവാസിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഗോവിന്ദച്ചാമിയെ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ 4.15നു ശേഷമാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയതെന്നാണ് പൊലീസ് ഇപ്പോൾ പുറത്തുവിടുന്ന വിവരം. ഗോവിന്ദച്ചാമിയുടെ രക്ഷപ്പെടൽ കണ്ണൂർ ജയിലിൽ ഉണ്ടായ ഗുരുതര സുരക്ഷാ വീഴ്‌ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്