തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിൽ വിദ്യാർഥി രാഷ്ട്രീയത്തിന് കടിഞ്ഞാണിടാൻ കർശന നടപടികളുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.
വ്യാഴാഴ്ച കുസാറ്റിൽ (CUSAT) ചേർന്ന വൈസ് ചാൻസലർമാരുടെ യോഗത്തിലാണ് രാഷ്ട്രീയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള മാർഗരേഖ നടപ്പാക്കാൻ ഗവർണർ നിർദേശിച്ചത്. എന്നാൽ, ഈ നിർദേശം പ്രായോഗികമായി നടപ്പിലാക്കുന്നതിലെ ബുദ്ധിമുട്ടുകൾ വിസിമാർ ഗവർണറെ അറിയിച്ചതായാണ് വിവരം.
കേരള സർവകലാശാലയിൽ അടുത്തിടെ നടന്ന വിദ്യാർഥി സമരങ്ങൾ അക്രമാസക്തമായ പശ്ചാത്തലത്തിലാണ് ഗവർണറുടെ ഈ നീക്കം. വിസിയുടെ ഓഫീസിന് മുന്നിൽ നടന്ന സംഘർഷം നിയന്ത്രിക്കാൻ പോലീസ് മടിച്ചതും ഗവർണർ നേരിട്ട് ഇടപെട്ട് സമരക്കാരെ നീക്കം ചെയ്തതും വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ക്യാമ്പസുകളിലെ രാഷ്ട്രീയ അതിപ്രസരം തടയാൻ ഗവർണർ ഒരുങ്ങുന്നത്.
നിർദേശത്തിലെ പ്രധാന നിയന്ത്രണങ്ങൾ:
രാഷ്ട്രീയ ബന്ധം പാടില്ല: കലാലയങ്ങളിലെ വിദ്യാർഥി സംഘടനകൾക്ക് രാഷ്ട്രീയ പാർട്ടികളുമായി നേരിട്ട് ബന്ധം പാടില്ല.
മുദ്രാവാക്യങ്ങളും പ്രകടനങ്ങളും: ക്യാമ്പസ് വളപ്പിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങളോ, പ്രകടനങ്ങളോ, ബാനറുകളോ അനുവദിക്കില്ല.
പഴയ ഉത്തരവ് നടപ്പാക്കൽ: 2005-ൽ എം.ജി. സർവകലാശാല പുറപ്പെടുവിച്ച സമാനമായ നിയന്ത്രണങ്ങൾ എല്ലാ സർവകലാശാലകളിലും കർശനമാക്കാനാണ് ഗവർണറുടെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില് കൊട്ടിക്കലാശത്തിനിടെ കോണ്ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്