വെള്ളാപ്പള്ളി പ്രതിയായ മൈക്രോഫിനാന്‍സ് കേസ്: സര്‍ക്കാരിന് തിരിച്ചടി

SEPTEMBER 15, 2025, 2:05 AM

കൊച്ചി: വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് കേസില്‍ സര്‍ക്കരിന് തിരിച്ചടി. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായി എസ്പി എസ്.ശശിധരന്‍ തുടരും. 

അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനായിരുന്നു സര്‍ക്കാര്‍ നീക്കം.

 മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം നൽകിയിരിക്കുന്നത്.   ഈ കേസുമായി ബന്ധപ്പെട്ട് ഐജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നായിരുന്നു സര്‍ക്കാര്‍ ഒരു ഹർജിയില്‍ ആവശ്യപ്പെട്ടത്. 

vachakam
vachakam
vachakam

പക്ഷെ ശശിധരന്‍ തന്നെ തുടരണമെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നതിന് പിന്നില്‍ ചില  രാഷ്ട്രീയ താത്പര്യങ്ങളുണ്ട് എന്ന് തുടങ്ങിയ പരാതിക്കാരന്റെ വാദമാണ് കോടതി പരിഗണിച്ചത്.  

 പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ കേസ് ഏല്‍പ്പിക്കുമ്പോള്‍ സ്വഭാവികമായും അന്വേഷണം കൂടുതല്‍ നീണ്ടുപോകുമെന്ന് ആരോപണമുണ്ടായിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam