സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 440 രൂപയുടെ ഇടിവ്

MAY 27, 2026, 12:05 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട നിരക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,510 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ സ്വർണം വാങ്ങാൻ 1,16,080 രൂപ നൽകണം.

ഇന്നലത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,920 രൂപയും പവന് 95,360 രൂപയുമാണ് ഇന്നത്തെ നിരക്ക്. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9,285 രൂപയും പവന് 74,280 രൂപയുമാണ് വില.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപയും 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 35 രൂപയും കുറവുണ്ടായി. 9 കാരറ്റ് സ്വർണത്തിലാണ് ഏറ്റവും കുറഞ്ഞ മാറ്റം രേഖപ്പെടുത്തിയത്. ഇതിന് ഗ്രാമിന് 5,985 രൂപയും പവന് 47,880 രൂപയുമാണ് ഇന്നത്തെ വില.

vachakam
vachakam
vachakam

അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 280 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 2,800 രൂപയുമാണ് നിലവിലെ നിരക്ക്. കേരളത്തിലെ സ്വർണവിലയുടെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്ക് 2026 ജനുവരി 29-നാണ് രേഖപ്പെടുത്തിയത്. അന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam