സാധാരണക്കാരുടെയും ആഭരണപ്രേമികളുടെയും പ്രതീക്ഷകൾക്ക് ഇരുട്ടടി നൽകി സ്വർണവില കുതിക്കുന്നു.തെല്ലൊന്ന് കുറഞ്ഞു നിന്നതിന് ശേഷമാണ് ഇന്ന് വീണ്ടും സ്വര്‍ണ്ണത്തിൻ്റെ വിലവര്‍ധനവുണ്ടായത്. ഇന്ന് ഒരു പവൻ സ്വര്‍ണ്ണത്തിൻ്റെ വില 84,680 രൂപയാണ്.ഇന്നലത്തെക്കാള്‍ 440 രൂപയാണ് വര്‍ധിച്ചത്. 10,585 രൂപയാണ് ഒരു ഗ്രാമിൻ്റെ വില. 55 രൂപയാണ് വര്‍ധിച്ചത്.
ഇന്നലെ ഒരു പവൻ സ്വര്‍ണ്ണത്തിൻ്റെ വില 84,240 രൂപയായിരുന്നു. ഒരു ഗ്രാമിന്10,530 രൂപയായിരുന്നു. സ്വര്‍ണ്ണത്തിൻ്റെ വില ദിവസം കൂടുന്തോറും കൂടുകയാണ് ചെയ്യുന്നത്.വര്‍ഷാവസാനത്തോടുകൂടി സ്വര്‍ണ്ണത്തിൻ്റെ വില ഒരു ലക്ഷം കടക്കുമെന്നാണ് കരുതുന്നത്.
അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കാറുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
