കൊച്ചി: പതിനെട്ടുകാരന്റെ പേരിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി.
തിരുവനന്തപുരം പോക്‌സോ കോടതിയുടെ പരിഗണനയിലുളള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പതിനെട്ടുകാരൻ ഹൈക്കോടതിയെ സമീപിച്ചത്. സ്‌കൂളിൽ സഹപാഠിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതായിരുന്നു ആൺകുട്ടിക്കെതിരായ കേസ്. 2023-ലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പതിനെട്ടുകാരനും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. ഈ സമയത്ത് പെൺകുട്ടിക്ക് പതിനേഴ് വയസായിരുന്നു. പതിനെട്ട് വയസാകാൻ ആറ് മാസം കൂടിയുണ്ടായിരുന്നു. പതിനെട്ട് വയസായാൽ മാത്രമേ ഉഭയസമ്മത പ്രകാരമുളള ബന്ധമായി കണക്കാക്കാനാകുമായിരുന്നുളളു.
ഹർജിക്കാരനായ പതിനെട്ടുകാരനുമായുളള പ്രണയം തുടരാനാണ് ആഗ്രഹമെന്ന് പെൺകുട്ടി തന്നെ സത്യവാങ്മൂലം സമർപ്പിച്ച സാഹചര്യത്തിലാണ് പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കിയത്.
സഹപാഠിയായ പെൺകുട്ടി തന്നെ സത്യവാങ്മൂലം ഫയൽ ചെയ്തതിനാൽ കേസ് തുടരുന്നത് യുവാവിന്റെ ഭാവി തകർക്കുമെന്നും കേസ് ഇല്ലാതായാൽ ഇരുവരും ഒന്നിച്ചു ജീവിക്കാനുളള സാധ്യത കൂടുതലാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്