ചേര്‍ത്തല: അന്നദാനത്തിന് പായസം കിട്ടാത്തിന്റെ പേരില്‍ ക്ഷേത്രത്തിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം.
കളവംകോടം ശക്തീശ്വരക്ഷേത്രത്തില്‍ വ്യാഴാഴ്ച മൂന്നോടെയായിരുന്നു സംഭവം. ക്ഷേത്രം ഓഫീസിലും പാചകപ്പുരയിലും ഗുണ്ടകള്‍ ആക്രമണം നടത്തി. ക്ഷേത്രം സെക്രട്ടറിയെയും ആക്രമിച്ചു.
ആക്രമണത്തില്‍ ദേവസ്വം സെക്രട്ടറി വി വി ശാന്തകുമാറി(59)ന് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആദ്യം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സ്ത്രീകള്‍ക്കു നേരെയും ആക്രമണമുണ്ടായി.ക്ഷേത്രസമിതിയോഗം ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
