മാസങ്ങൾക്ക് ശേഷം കമന്റ് ബോക്സ് തുറന്നതിന് പിന്നാലെ ജി സുധാകരന് വൻ സൈബർ ആക്രമണം; മിനിറ്റുകൾക്കകം കമന്റ് ബോക്സ് വീണ്ടും അടച്ചു

JUNE 6, 2026, 8:45 AM

ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്സ് മാസങ്ങൾക്ക് ശേഷം തുറന്നതിന് പിന്നാലെ വൻ സൈബർ ആക്രമണം.ആലപ്പുഴയിൽ നാളെ തുറക്കുന്ന തന്റെ എംഎൽഎ ഓഫീസ് ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെയാണ് വലിയ രീതിയിലുള്ള വിമർശനങ്ങളും ചീത്തവിളികളും ഉയർന്നത്. 

സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചത് മുതൽ തുടങ്ങിയ തെറിവിളി കാരണമാണ് മുൻ മന്ത്രി കൂടിയായ മുതിർന്ന നേതാവ് 2 മാസം മുന്നേ കമന്‍റ് ബോക്സ് പുട്ടിയത്. എന്നാൽ വീണ്ടും തുറന്നപ്പോളും സൈബർ ആക്രമണത്തിന് ഒരു കുറവുമില്ല. ഇതോടെ മിനിറ്റുകൾക്കകം അദ്ദേഹം കമന്റ് ബോക്സ് വീണ്ടും പൂട്ടി. 

എഐസിസി സംഘടന ജനറൽ സെക്രട്ടറിയും ആലപ്പുഴ എം പിയുമായ കെ സി വേണുഗോപാലാണ് ജി സുധാകരന്റെ എംഎൽഎ ഓഫീസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്. സിപിഎമ്മിലെ മുതിർന്ന നേതാവായിരുന്ന സുധാകരൻ, സിപിഎം ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചാണ് ജയിച്ചത്.തുടർന്ന്, സിപിഎം വിട്ടതിലും കോൺഗ്രസ് പിന്തുണയിൽ ജയിച്ചതിലുമുള്ള സിപിഎം അണികളുടെ സൈബർ ആക്രമണമാണ് കമന്‍റ് ബോക്സിൽ ഉയരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam