അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തത് സംഘടിപ്പിച്ചവരുടെ മനോഭാവം കൊണ്ടാകാം: ജി സുധാകരൻ 

JUNE 25, 2025, 3:08 AM

ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി നടത്തുന്ന അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തത് സംഘടിപ്പിച്ചവരുടെ മനോഭാവം കൊണ്ടാകാമെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. 

 ഇത്തരത്തിൽ ഒരു പരിപാടി നടക്കുമ്പോൾ നേരിട്ടിടപെട്ടവരെ വിളിക്കുന്നത് പതിവാണെന്നും ഇതൊന്നും ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടി സംഘടിപ്പിച്ചവരുടെ അറിവുകുറവോ, മനോഭാവമോ അല്ലെങ്കിൽ ഇത്രയും മതി എന്ന ചിന്താഗതിയോ ആകാം ഇതിന് പിന്നിലെന്നാണ് സുധാകരൻ പറഞ്ഞത്.

vachakam
vachakam
vachakam

 രാഷ്ട്രീയത്തിൽ മൂല്യച്യുതിയുണ്ട്. പാർട്ടിയുടെ നയങ്ങൾക്കും മറ്റുമെതിരായ പ്രവണതകൾ കാണുമ്പോൾ വിമർശിക്കാറുണ്ട്. അതുപോലും സഹിക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകുന്നത് പാർട്ടിയെ സ്നേഹിക്കുന്നവരിൽ ആശങ്കയുണ്ടാക്കും. പാർട്ടി ഇത്തരത്തിലുള്ള പ്രവണതയെ അതിജീവിക്കുമെന്നാണ് പൂർണവിശ്വാസമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

പരിപാടിക്ക് ക്ഷണിച്ചില്ലെങ്കിലും വേണ്ട, തന്നെ അറിയിക്കുക എന്നതല്ലേ കമ്മ്യൂണിസ്റ്റ് സംസ്കാരം എന്നും സുധാകരൻ ചോദിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam