ആലപ്പുഴ: നേതൃത്വത്തിനെതിരെ വീണ്ടും ജി. സുധാകരന്റെ ഒളിയമ്പോ? രാഷ്ട്രീയത്തിലുള്ളവർക്കും അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കും വേണ്ടത് സ്വഭാവ ശുദ്ധിയാണെന്ന് സിപിഎം നേതാവും മുൻമന്ത്രിയുമായ ജി സുധാകരൻ. രാഷ്ട്രീയത്തെ വഴിതെറ്റിക്കുന്നത് പൊളിറ്റിക്കൽ ക്രിമിനൽസ് ആണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
രാഷ്ട്രീയത്തിലുള്ളവരുടെ ലക്ഷ്യം സ്ഥാനമാനങ്ങളും പ്രോട്ടോകോളുമാണ്. പ്രോട്ടോകോൾ സർക്കാർ പരിപാടിയിൽ മാത്രമുള്ളതാണെന്നും സുധാകരൻ പറഞ്ഞു.
മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സംസ്‌കാരിക സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് അതിനെക്കുറിച്ച് ഒന്നുമറിയാത്ത നേതാവിനായിരിക്കും പരിഗണന. സ്ഥാപനം പടുത്തുയർത്താൻ കഷ്ടപ്പെട്ട സാംസ്‌കാരിക പ്രവർത്തകന് ഒരു പരിഗണനയുമില്ല.
പണ്ട് ഇങ്ങനെയായിരുന്നില്ല. അവർക്ക് സംസാരിക്കാൻ ഒഴിഞ്ഞു കൊടുക്കുമായിരുന്നു. സാമൂഹിക വിമർശനങ്ങളെ തകർക്കുന്ന മാധ്യമസംസ്‌കാരമാണ് ഇപ്പോഴുള്ളത്. പൊളിറ്റിക്കൽ ക്രിമിനൽസ് പറഞ്ഞുകൊടുക്കുന്ന കാര്യങ്ങളാണ് പലപ്പോഴും മാധ്യമങ്ങളിൽ വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്